നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ആരോഗ്യനില വഷളാക്കുന്നത്. ഇതുമൂലം ഇടക്ക് തലചുറ്റലും ഛര്‍ദിയും അനുഭവപ്പെടുന്നുണ്ട്. അമിതമായ മാനസിക സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകലില്‍ സമ്മര്‍ദ്ദം കൂടുകയും ഇതേത്തുടര്‍ന്ന് ഫ്‌ലൂയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന് പ്രശ്‌നമാകുന്നത്.